“Listen with Headphones” A song that I keep close to my heart, The first Song that I composed; in 2002 Lyrics: Dr. Joy John Orchestration, Mix & Mastering: Saju Ramanchira ( Melomix) DOP: Sandeep , Grade & edit: Subin K Johnson Music and Vocals: Dr.Joji Joshua Philipose Special Thanks to Late.Mr.Vinod.J.C who helped me with the background music during the initial days. Rest in peace my dear friend.
അത്യുന്നതനാം യേശുവേ നിത്യസ്നേഹദായകാ
നിത്യപൂജയെ ആരാധിപ്പാൻ അണയുന്നൂ വീണ്ടുമീ ബലിവേദിയിൽ അയോഗ്യരാണെങ്കിലും ഞങ്ങളെ നീ യോഗ്യരാക്കേണമേ നിൻ മുന്നിൽ പാപിയാം ഞങ്ങളെ പരിപാലിക്കേണമേ ആശ്രയമെന്നും നീയല്ലെയോ
( അത്യുന്നതനാം )
1 . സ്വന്തം സോദരരോടു ഞാൻ ചെയ്ത ദോഷങ്ങൾക്കൊക്കെ മാപ്പിരക്കാം ആണിപ്പാടുള്ള പാണി കൊണ്ടെന്നെ നീ തഴുകില്ലെയോ തഴുകില്ലെയോ
( അത്യുന്നതനാം )
2 . നിൻ തിരുരുധിരമതാൽ ഞങ്ങളെ നീ മോക്ഷമേകിയ ജീവനാഥാ പരിശുദ്ധാത്മാവിൻ നൽവരങ്ങളെ നീ നൽകില്ലെയോ നൽകില്ലെയോ
( അത്യുന്നതനാം )
അയോഗ്യരാണെങ്കിലും ഞങ്ങളെ നീ യോഗ്യരാക്കേണമേ നിൻ മുന്നിൽ പാപിയാം ഞങ്ങളെ പരിപാലിക്കേണമേ ആശ്രയമെന്നും നീയല്ലെയോ
( അത്യുന്നതനാം )